NAATTUVAARTHA

NEWS PORTAL

ട്രെയിനില്‍ നിന്നും പൊലീസ് മര്‍ദിച്ചിരുന്നോയെന്ന് ഓര്‍മ്മയില്ലെന്ന് പൊന്നന്‍ ഷമീര്‍

കണ്ണൂര്‍: മാവേലി എക്‌സ്പ്രസില്‍ എ എസ് എ മര്‍ദ്ദിച്ച പൊന്നന്‍ ഷമീറിനെ കണ്ണൂരിലെത്തിച്ചു. മദ്യപിച്ചാണ് ട്രെയനില്‍ കയറിയതെന്നും ട്രെയിനില്‍ നിന്നും പൊലീസ് മര്‍ദിച്ചിരുന്നോയെന്ന് ഓര്‍മ്മയില്ലെന്നും ഷമീര്‍. ടിക്കറ്റ് എടുത്തിരുന്നു. എന്നാലത് ജനറല്‍ ടിക്കറ്റാണോയെന്ന് ഓര്‍മ്മയില്ല. പൊലീസ് വടകര ഇറക്കിവിട്ടതോടെ അന്ന് അവിടെ തങ്ങി പിറ്റേദിവസം മറ്റൊരു ട്രെയിന്‍ കയറി കോഴിക്കോട് ഇറങ്ങുകയായിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ള ഷമീറിനെതിരെ നിലവില്‍ വാറണ്ടുകളൊന്നുമില്ലാത്തതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തില്ല.

ഷമീറിന്റെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെ കൂത്തുപറമ്പുള്ള വീട്ടിലെത്തിക്കും. രണ്ട് ദിവസമായുള്ള അന്വേഷണത്തിന് ശേഷം ഇന്ന് രാവിലെ കോഴിക്കോട് ലിങ്ക് റോഡില്‍ നിന്നാണ് ഷമീറിനെ കണ്ടെത്തിയത്. കൂത്തുപറമ്പ് നിര്‍മ്മലഗിരി സ്വദേശി പൊന്നന്‍ ഷമീറിനാണ് മര്‍ദ്ദനമേറ്റതെന്ന് റെയില്‍വേ പൊലീസാണ് തിരിച്ചറിഞ്ഞത്. മോഷണക്കേസില്‍ ശിക്ഷിക്കപ്പെട്ട ഇയാള്‍ രണ്ട് അടിപിടി കേസുകളിലും ഉള്‍പെട്ടിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!