റോഡുകള്‍ ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം: ഗ്രാമപഞ്ചായത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച രണ്ട് റോഡുകളുടെ ഉദ്ഘാടനം പി ടി എ റഹീം എം എല്‍ എ നിര്‍വ്വഹിച്ചു. വലിയപറമ്പ്-ചേനി മണന്തല റോഡ്, തെറ്റുപറമ്പ്-പുളിയപിലാക്കില്‍ റോഡ് എന്നിവയാണ് നവീകരിച്ച് തുറന്നുകൊടുത്തത്. തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വലിയപറമ്പ് -ചേനി മണന്തല റോഡിന് 12 ലക്ഷം രൂപയും ഫ്ളഡ് പ്രവൃത്തികളില്‍ ഉള്‍പ്പടുത്തി തെറ്റുപറമ്പ് -പുളിയപിലാക്കില്‍ റോഡിന് 4 ലക്ഷം രൂപയുമാണ് അനുവദിച്ചിരുന്നത്.

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്‍ക്കുന്നുമ്മല്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അനില്‍ കുമാര്‍, ബ്ലോക്ക് മെമ്പര്‍ ടി പി മാധവന്‍, പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ യു സി പ്രീതി, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ കെ സുരേഷ്ബാബു, സി എം ബൈജു, എം എം സുധീഷ്‌കുമാര്‍, പി പി ഷീജ, പി പി ഉണ്ണികൃഷ്ണന്‍, പി സി രാജേഷ് സംസാരിച്ചു.

