റോഡിലിറക്കി വെച്ച ടാര്‍ ബാരലുകള്‍ മോഷ്ടിച്ച കേസില്‍ യുവാവ് അറസ്റ്റില്‍


പന്തീരാങ്കാവ്: റോഡിലിറക്കി വെച്ച ടാര്‍ ബാരലുകള്‍ മോഷ്ടിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കൊട്ടപ്പുറം പുളിക്കല്‍ കരിയാത്തന്‍ തൊടി റിയാസിനെയാണ്(30) പന്തീരാങ്കാവ് എസ് ഐ ധനഞ്ജയദാസിന്റെ നേതൃത്വത്തില്‍ പൊലീസ് പിടികൂടിയത്.

ദേശീയപാത ബൈപാസിലെ കൂടത്തും പാറയില്‍ റോഡരികില്‍ സൂക്ഷിച്ചിരുന്ന 61 ടാര്‍ ബാരലില്‍ നിന്ന് 41 ബാരലുകളാണ് കഴിഞ്ഞ മാസം നഷ്ടപ്പെട്ടത്. കരാറുകാരനായ എം പി ബിനില്‍ ലാലിന്റേതാണ് ടാര്‍ ബാരലുകള്‍.

കോഴിക്കോട് ബീച്ച് പള്ളിക്കണ്ടി കണ്ണപറമ്പ് റോഡിന്റെ പ്രവൃത്തിക്കായി സൂക്ഷിച്ചവയായിരുന്നു നഷ്ടപ്പെട്ട ടാറ്. മഴ കനത്ത സാഹചര്യത്തില്‍ ടാറിങ് പ്രവൃത്തികള്‍ നിര്‍ത്തി വെച്ചതിനെ തുടര്‍ന്നായിരുന്നു ടാര്‍ ബാരലുകള്‍ റോഡരികില്‍ സൂക്ഷിച്ചത്. പ്രതിയെ കോടതിയില്‍ ഹാജറാക്കി.

