Naattuvaartha

News Portal Breaking News kerala, kozhikkode,

തണല്‍ കൊടുവള്ളി കൗണ്‍സിലിംഗ് സെന്റര്‍ തുടങ്ങും

കൊടുവള്ളി:  തണല്‍ കൊടുവള്ളി കൗണ്‍സിലിംഗ് സെന്ററും ഫിസിയോ തെറാപ്പി സെന്‍സറും തുടങ്ങാന്‍ തീരുമാനമായി.  ഇ ഐ സി യുടെ ഔദ്യോഗിക ഉദ്ഘാടനവും, രണ്ടാം വാര്‍ഷികവും വിവിധ പരിപാടികളോടെ ജനുവരി 26ന് നടത്താന്‍ തണല്‍ ജനറല്‍ബോഡി യോഗം തീരുമാനിച്ചു. തണല്‍ ഡയാലിസിസ് സെന്റര്‍ ആന്‍ഡ് ഇ ഐ സി കൊടുവള്ളിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം കിഴക്കോത്ത് അല്‍ഫിത്ര ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു.

റിപ്പോര്‍ട്ട് മാക്‌സ് ഫൈസലും, വരവ് ചിലവ് കണക്ക് തങ്ങള്‍സ് മുഹമ്മദ് അവതരിപ്പിച്ചു, പി ടി എ റഹീം എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഒ ടി സുലൈമാന്‍ അധ്യക്ഷത വഹിക്കുകയും വായോളി മുഹമ്മദ് മാസ്റ്റര്‍, പിസി ഷരീഫ് ഖത്തര്‍, കരീം മൂത്താട്ട് സൗദി, സി കെ നാസര്‍ ദുബായ്, പി വി ബഷീര്‍, ഒ പി ഐ കോയ നാസര്‍ കോയ തങ്ങള്‍, മുഗള്‍ ഷംസു, മജീദ് ടി പി, എം പി ബഷീര്‍, സലീം നെച്ചുമണ്ണില്‍, അലി മുള്ളമ്പലം എന്നിവര്‍ സംസാരിച്ചു. ഒ പി റഷീദ് സ്വാഗതവും വി സി മജീദ് നന്ദിയും പറഞ്ഞു. കമ്മറ്റി രൂപീകരണത്തിന് തണല്‍ സെന്റര്‍ കമ്മിറ്റി പ്രതിനിധികളായ ഇല്യാസ് വടകരയും, മുഹമ്മദ് അലി കുറ്റ്യാടി നേതൃത്വം നല്‍കി.

ഭാരവാഹികളായി എം കെ മുനീര്‍ എം എല്‍ എ, പി ടി എ റഹീം എം എല്‍ എ, കാരാട്ട് റസാഖ്, വെള്ളറ അബ്ദു മുന്‍സിപ്പല്‍ ചെയര്‍മാന്‍, വായോളി മുഹമ്മദ് മാസ്റ്റര്‍, ഇ പി അബ്ദുറഹ്‌മാന്‍ ഖത്തര്‍, പി വി ബഷീര്‍, ടി പി മജീദ് എന്നിവരെ രക്ഷാധികാരികളായി തെരഞ്ഞെടുത്തു. ഒ ടി സുലൈമാന്‍ ചെയര്‍മാനായും, പി സി ഷരീഫ്, ഒ പി ഐ കോയ, കരാട്ട് ഫൈസല്‍, വി സി മജീദ്, ഇ കെ മുഹമ്മദ്, സി കെ നാസര്‍, എന്നിവര്‍ വൈസ് ചെയര്‍മാന്‍ മാരായും, ഒ പി റഷീദ് ജനറല്‍ സെക്രട്ടറിയായും, കെ ടി ഫിറോസ്, ഫൈസല്‍ മാക്‌സ്, എന്‍ പി സിറാസ്, ഒ പി സലീം, ബഷീര്‍ പാലക്കുറ്റി റിയാദ്, മജീദ് പുഴങ്കര എന്നിവരെ സെക്രട്ടറിമാരായും തങ്ങള്‍സ് മുഹമ്മദ് ട്രഷററായും 21 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!