Naattuvaartha

News Portal Breaking News kerala, kozhikkode,

തെക്കുമ്പുറം-താമരത്ത് റോഡ് ഉദ്ഘാടനം ചെയ്തു

ചാത്തമംഗലം: ഗ്രാമപഞ്ചായത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച തെക്കുമ്പുറം-താമരത്ത് റോഡ് പി ടി എ റഹീം എം എല്‍ എ ഉദ്ഘാടനം ചെയ്തു. തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 10 ലക്ഷം രൂപ ചെലവിലാണ് ഈ റോഡ് നവീകരിച്ചത്. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം സുഷമ, ഗ്രാമപഞ്ചായത്ത് മെമ്പര്‍ പ്രീതി വാലത്തില്‍, ടി എ രമേശന്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!