എസ് വൈ എസ് സ്റ്റേറ്റ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂരടക്കം പന്ത്രണ്ട് പേര്‍ക്കെതിരെ കേസ്

തിരൂരങ്ങാടി: സമസ്ത യുവജന വിഭാഗം നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂരടക്കം പന്ത്രണ്ട് പേര്‍ക്കെതിരെ കേസ്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പൊതുയോഗം സംഘടിപ്പിച്ചതിനാണ് തിരൂരങ്ങാടി പൊലിസ് കേസെടുത്തത്. വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിടുന്നതിനെതിരെ കഴിഞ്ഞ ദിവസം പൂക്കിപ്പറമ്പില്‍ നടന്ന പരിപാടിക്കെതിരെയാണ് നിയമനടപടി. തെന്നല പഞ്ചായത്ത് മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും 200ഓളം പേരെ പങ്കെടുപ്പിച്ച് പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്ന വിധത്തില്‍ പൊതുസമ്മേളനം നടത്തിയെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്.

