നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ ഇലക്ട്രിക് പോസ്റ്റ് ഇടിച്ച് തകര്‍ത്തു; വന്‍ ദുരന്തം ഒഴിവായി

താമരശ്ശേരി: ഓടക്കുന്നില്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ ഇലക്ട്രിക് പോസ്റ്റ് ഇടിച്ച് തകര്‍ത്തു. രാത്രി 11. 45 ന് ദേശീയപാതയില്‍ ഓടക്കുന്ന് അങ്ങാടിയിലായിരുന്നു സംഭവം. കര്‍ണാടകയില്‍ നിന്ന് കോഴിക്കോട്ടേക്ക് മത്സ്യവുമായി പോവുകയായിരുന്ന പിക്കപ്പാണ് അപകടത്തില്‍ പെട്ടത്.
ഓടക്കുന്നത്ത് വളവില്‍ നിന്ന് നിയന്ത്രണം വിട്ട പിക്കപ്പ് ഓവുചാല്‍ മുറിച്ചു കടന്നാണ് റോഡരികിലെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചത്. എച് ടി ലൈന്‍ ഉള്‍പ്പെടെ കടന്നു പോവുന്ന ഇരുമ്പിന്റെ പോസ്റ്റ് ഒടിഞ്ഞ് പിക്കപ്പിന് മുകളിലേക്ക് പതിച്ചു.

പെട്ടന്ന് വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഡ്രൈവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് ഡ്രൈവര്‍ പറഞ്ഞു. താമരശ്ശേരി ടൗണില്‍ ഉള്‍പ്പെടെ വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടു. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ അല്‍പ നേരം ഗതാഗതം തടസ്സപ്പെട്ടു. കെ എസ് ഇ ബി ജീവനക്കാരെത്തി ചെമ്പ്ര ഭാഗത്തേക്ക് ദേശീയ പാതക്ക് കുറുകെയുണ്ടായിരുന്ന ലൈന്‍ മുറിച്ചു മാറ്റിയാണ് ദേശീയ പാതയിലൂടെയുള്ള ഗാതഗതം പുനസ്ഥാപിച്ചത്.

