ചാലിയാര്‍ അഡ്വഞ്ചര്‍ ടൂറിസം പദ്ധതി; ഫ്രാന്‍സില്‍ നിന്നുള്ള സംഘം പ്രദേശം സന്ദര്‍ശിച്ചു

മാവൂര്‍: ചാലിയാര്‍ അഡ്വഞ്ചര്‍ ടൂറിസം പദ്ധതി ഉള്‍പെടുന്ന പ്രദേശങ്ങള്‍ ഫ്രാന്‍സില്‍ നിന്നുള്ള സന്ദര്‍ശിച്ചു. ഗ്ലോബ് കൈറ്റേഴ്സ് പ്രസിഡന്റ് മക്‌സിം ഡേവിഡ്, ഗ്ലോബ് യോഗ കൈറ്റേഴ്സ് കാറ്റിയ സെന്‍, മാരി പിയേരി എന്നിവരാണ് സന്ദര്‍ശനം നടത്തിയത്. കീഴുപറമ്പ് മുറിഞ്ഞമാടില്‍ നിന്നും മാവൂര്‍ എളമരം കടവ് വരെ ബോട്ടില്‍ സഞ്ചരിച്ച് ചാലിയാറിന്റെ വാട്ടര്‍ സ്‌പോര്‍ട്‌സ് സാധ്യതകളെ കുറിച്ച് സംഘം വിശദമായി പഠനം നടത്തി. ഡ്രീം ചാലിയാര്‍ പ്രൊജക്ട് ടൂറിസം മേഖലയില്‍ ഏറെ സാധ്യതകള്‍ നിലനില്‍ക്കുന്നതാണെന്നും പ്രദേശത്തെ ഭൂപ്രകൃതി പദ്ധതിക്ക് അനുയോജ്യമാണെന്നും സര്‍ക്കാരിലും ടൂറിസം വകുപ്പിലും പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും സംഘം പറഞ്ഞു.

സന്ദര്‍ശന ശേഷം മാവൂര്‍ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന അവലോകന യോഗം പ്രസിഡന്റ് ഉമ്മര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഡ്രീം ചാലിയാര്‍ ചെയര്‍മാന്‍ കമ്മദ് കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. കീഴുപറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സഫിയ, വൈസ് പ്രസിഡന്റ് അബ്ദുറഹ്‌മാന്‍, മാവൂര്‍ ഗ്രാമപഞ്ചായത്തംഗം മോഹന്‍ദാസ്, ഡ്രീം ചാലിയാര്‍ പ്രൊജക്ട് സി ഇ ഒ. എ സി അബ്ദു റഹ്‌മാന്‍ നോളജ് സിറ്റി, കൈറ്റ് ഇന്ത്യാ ക്യാപ്റ്റന്‍ അബ്ദുള്ള മാളിയേക്കല്‍, സി ടി അബ്ദുള്‍ മജീദ്, അബ്ദുസ്സലാം കോട്ടണ്‍ സ്‌പോട്ട്, അസീസ് ഒറ്റയില്‍ വിജയന്‍ കോഴിക്കോട്, എന്നിവര്‍ സംസാരിച്ചു. ഗുലാം ഹുസൈന്‍ കൊളക്കാടന്‍ സ്വാഗതവും നിയാസ് ചെറുവാടി നന്ദിയും പറഞ്ഞു. ജാഫര്‍ കൊണ്ടോട്ടി, ആയിശ മാവൂര്‍, ഷമീം വാഴക്കാട്, അബ്ബാസ് കളത്തില്‍, എന്നിവര്‍ നേതൃത്വം നല്‍കി.

