കലുങ്ക് നിര്‍മ്മാണത്തിനായെടുത്ത കുഴിയില്‍ ബുള്ളറ്റുമായി യാത്രക്കാരന്‍ വീണു

താമരശ്ശേരി: ചുങ്കം-മുക്കം റോഡില്‍ കലുങ്ക് നിര്‍മ്മാണത്തിനായെടുത്ത കുഴിയില്‍ ബുള്ളറ്റുമായി യാത്രക്കാരന്‍ വീണു.

വെഴുപ്പൂര്‍ ബസ് സ്റ്റോപ്പിന് സമീപത്തെ കലുങ്ക് നിര്‍മ്മാണത്തിനെടുത്ത കുഴിയിലാണ് യാത്രക്കാരന്‍ വീണത്. ബുള്ളറ്റ് കുഴിയില്‍ കിടക്കുന്നുണ്ടെങ്കിലും യാത്രക്കാരനെ കുറിച്ചുള്ള വിവരം ലഭിച്ചിട്ടില്ല.

എകരൂല്‍ കണ്ണാറകുഴിയില്‍ പക്രു കുട്ടിയുടെ മകന്‍ അബ്ദുല്‍ റസാഖിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് അപകടത്തില്‍പെട്ടത്.
