ഇറ്റലിയില്‍ നിന്നെത്തിയ 125 യാത്രക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു


ഇറ്റലിയില്‍ നിന്ന് അമൃത്സറിലെത്തിയ വിമാനത്തിലെ 125 യാത്രക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എയര്‍ ഇന്ത്യ വിമാനത്തിലെത്തിയവര്‍ക്കായി എയര്‍പോര്‍ട്ടില്‍ നടത്തിയ കോവിഡ് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ വി കെ സേഥ് പറഞ്ഞു. ആകെ 179 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. രോഗം സ്ഥിരീകരിച്ചവരെയെല്ലാം ക്വാറന്റെയിനിലാക്കിയിട്ടുണ്ട്. വകഭേദം കണ്ടെത്താനായി ഇവരുടെ സാമ്പിള്‍ ജനിതക ശ്രേണീകരണ പരിശോധനക്കായി അയച്ചിരിക്കുകയാണ് എന്നാണ് ലഭിച്ചിരിക്കുന്ന വിവരം. ഇറ്റലിയില്‍ നിന്ന് വരുന്നവര്‍ക്ക് എയര്‍പോര്‍ട്ടില്‍ കോവിഡ് പരിശോധന ഏര്‍പ്പെടുത്തിയിട്ടുണ്ട്.


