കണ്ണൂര്‍ ധര്‍മ്മടത്ത് പ്ലസ് ടു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

കണ്ണൂര്‍: ധര്‍മ്മടത്ത് പ്ലസ് ടു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. ധര്‍മ്മടം സ്വദേശി അദിനാന്‍(17) ആണ് ആത്മഹത്യ ചെയ്തത്. കുട്ടി ഓണ്‍ലൈന്‍ ഗെയിമിന് അടിമപ്പെട്ടിടുണ്ടോയെന്ന് സംശയിക്കുന്നതായി അമ്മ പറഞ്ഞു. ആത്മഹത്യയുടെ കാരണം സ്ഥിരീകരിക്കാനായിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഓണ്‍ലൈന്‍ ഗെയിമിന് അടിമപ്പെട്ടിടുണ്ടോ എന്ന സംശയം സ്ഥിരീകരിക്കണമെന്നുണ്ടെങ്കില്‍ അദിനാന്റെ ഫോണ്‍ ഉള്‍പ്പെടെയുള്ളവ പരിശോധിക്കണം. പക്ഷെ ഫോണ്‍ പൊട്ടിച്ച നിലയിലാണ് ഉള്ളത്. ലോക്ക് തുറക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൊലീസ് ആരംഭിച്ചു. ഇത് കഴിഞ്ഞ ശേഷം ആയിരിക്കും കുട്ടിക്ക് എന്തെങ്കിലും തരത്തിലുള്ള ഓണ്‍ലൈന്‍ അഡിക്ഷന്‍ ഉണ്ടോ എന്ന് സ്ഥിരീകരിക്കാനാകൂ എന്ന് പൊലീസ് പറഞ്ഞു.

