കോടഞ്ചേരി മുകളത്തുപടി ആതിരപടി റോഡ് ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് നെല്ലിപ്പൊയില്‍ മുകളത്തുപടി-ആതിരപടി റോഡ് പ്രസിഡണ്ട് അലക്‌സ് തോമസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് 2021-2022 സാമ്പത്തിക വര്‍ഷത്തെ തനത് ഫണ്ട് ഉപയോഗിച്ചാണ് റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. വാര്‍ഡ് മെമ്പര്‍ റോസമ്മ കയത്തുങ്കല്‍ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലിസി ചാക്കോ മുഖ്യാതിഥിയായിരുന്നു. സാബു മനയില്‍, ജോസ് കടുത്താനത്ത്, ചാക്കോ മൂത്തേടത്ത്, ജോയി മൂത്തേടത്ത്, ജോയി എമ്പ്രയില്‍, ജിനോ പെരുമ്പ്രയില്‍, ടോമി പെരുമ്പനാനി, ബേബി കളപ്പുര എന്നിവര്‍ സംസാരിച്ചു.

