കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഷോര്‍ട്ട് ഫിലിം മത്സരം

കോഴിക്കോട്: ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഷോര്‍ട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. മൂന്നു മിനിട്ട് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിം തയ്യാറാക്കി ജനുവരി 12നോ അതിനു മുമ്പായോ കലക്ടറേറ്റ് ഇലക്ഷന്‍ സെക്ഷനില്‍ പെന്‍ഡ്രൈവിലാക്കി സമര്‍പ്പിക്കണം. മൊബൈല്‍ഫോണ്‍ ഉപയോഗിച്ചാണ് ഷോര്‍ട്ട് ഫിലിം ഷൂട്ട് ചെയ്യേണ്ടത്. മത്സരം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ കോളേജ് അധികൃതര്‍ക്ക് നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുത്ത് ദേശീയ സമ്മതിദായക ദിനാചരണ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കുന്നതില്‍ പങ്കാളികളാവണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.

