തൃശ്ശൂരില്‍ മാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച് വാരിയെല്ല് ചവിട്ടിയൊടിച്ച കേസില്‍ മകന്‍ അറസ്റ്റില്‍

തൃശ്ശൂര്‍: വൃദ്ധയായ മാതാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയും വാരിയെല്ല് ചവിട്ടിയൊടിക്കുകയും ചെയ്ത കേസില്‍ മകനായ ബൈജു അറസ്റ്റില്‍. മുളങ്കുന്നത്തുകാവ് അരിങ്ങഴിക്കുളത്ത് കോരംകുന്നത്ത് അക്കന്റെ ഭാര്യ തങ്കയെ (70) മര്‍ദ്ദിച്ച കേസിലാണ് മകനെ മെഡിക്കല്‍ കോളജ് പോലീസ് അറസ്റ്റ് ചെയ്തത്.
ക്രിസ്തുമസിന്റെ തലേന്നാണ് സംഭവം നടന്നത്.

കുറച്ച് നാളുകളായി കരുമത്രയില്‍ താമസിക്കുന്ന ബൈജു മദ്യപിച്ച് ബഹളം ഉണ്ടാക്കുന്നതും അമ്മയും സഹോദരങ്ങളും താമസിക്കുന്ന വീട്ടില്‍ വന്ന് അടിയുണ്ടാക്കുന്നതും പതിവായിരുന്നു. ഇത് കാരണം തങ്ക മൂന്നുതവണ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പരാതിയെ തുടര്‍ന്ന് ബൈജുവിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി താക്കീത് നല്‍കി വിട്ടയക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബൈജു അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച് വാരിയെല്ല് ചവിട്ടിയൊടിച്ചത്. മെഡിക്കല്‍ കോളജ് ഇന്‍സ്പെക്ടര്‍ പി പി ജോയിയുടെ നിര്‍ദേശപ്രകാരം സബ് ഇന്‍സ്പെക്ടര്‍ കെ രാജന്‍, അസി. സബ് ഇന്‍സ്പെക്ടര്‍ വര്‍ഗീസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

