Naattuvaartha

News Portal Breaking News kerala, kozhikkode,

മദ്യപിച്ച് ജോലി ചെയ്ത പോലീസുകാരന് സസ്‌പെന്‍ഷന്‍

പത്തനംതിട്ട: മദ്യപിച്ച് ജോലി ചെയ്ത പോലീസുകാരന് സസ്‌പെന്‍ഷന്‍. ഏറ്റുമാനൂര്‍ സ്റ്റേഷനിലെ ഗ്രേഡ് എ എസ് ഐ. ശ്രീനാഥിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ജില്ലാ പോലീസ് മേധാവിയുടെതാണ് നടപടി.

തിങ്കളാഴ്ച അര്‍ധരാത്രിയാണ് സംഭവം. ശ്രീനാഥ് മദ്യപിച്ച് ഗതാഗതം നിയന്ത്രിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കോട്ടയം ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ചിനെ ചുമതലപ്പെടുത്തി.


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!