ട്രെയിനില്‍ ഓടി കയറാന്‍ ശ്രമിച്ചയാള്‍ വിണുമരിച്ചു

തലശ്ശേരി: റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഓടിതുടങ്ങിയ ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിച്ചയാള്‍ വീണുമരിച്ചു. പുന്നാട് ചൊലക്കണ്ടിയില്‍ കുന്നത്ത് ഹൌസില്‍ ഹാഷിം(68) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. പ്ലാറ്റ്‌ഫോമിനും തീവണ്ടിക്കും ഇടയില്‍ കുടുങ്ങിയായിരുന്നു അപകടം സംഭവിച്ചത്. തലശ്ശേരി റെയില്‍വേ സ്റ്റേഷന്‍ രണ്ടാമത്തെ പ്ലാറ്റ്‌ഫോമിലെ മില്‍മ ബൂത്തിന് സമീപം, മംഗളൂരു-എഗ്മോര്‍
എക്‌സ്പ്രസ് കയറാന്‍ ശ്രമിക്കുമ്പോഴാണ് ഹാഷിമിന് അപകടത്തില്‍പെട്ടത്. രാവിലെ 9.26ന് സ്റ്റേഷനില്‍ എത്തിയ തീവണ്ടി രണ്ട് മിനുട്ട് സമയത്തിന് ശേഷം നീങ്ങി തുടങ്ങിയപ്പോഴാണ് ഹാഷിം അതില്‍ കയറാന്‍ ശ്രമിച്ചത്. അതിനിടയില്‍ പിടിവിട്ട് ഹാഷിം വീഴുകയായിരുന്നു. ഹാഷിമിനെ യാത്രക്കാരും മറ്റും ചേര്‍ന്ന് തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

