ട്രെയിന്‍ തട്ടി പിതാവും മകളും മരിച്ചു

മലപ്പുറം: തിരൂര്‍ വട്ടത്താണിയില്‍ ട്രെയിന്‍ തട്ടി പിതാവും മകളും മരിച്ചു. തലക്കടത്തൂര്‍ സ്വദേശി കണ്ടം പുലാക്കല്‍ അസീസ്(46), മകള്‍ അജ്വ മാര്‍വ(10) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി റെയില്‍പ്പാളം മുറിച്ചുകടക്കുന്നതിനിടെയായിരുന്നു സംഭവം.

ബന്ധുവീട്ടിലെത്തിയ ഇരുവരും അവിടെ നിന്ന് ഇറങ്ങി സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നതിനിടയിലാണ് അപകടം. മംഗാലപുരം-ചെന്നൈ ട്രെയിന്‍ തട്ടിയാണ് ഇരുവര്‍ക്കും അപകടമുണ്ടായത്. അസീസിന്റെ മൃതദേഹത്തിന്റെ ഭാഗങ്ങള്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ ട്രെയിനില്‍ കുടുങ്ങികിടന്ന നിലയിലാണ് കണ്ടെത്തിയത്. മൃതദേഹങ്ങള്‍ താനൂലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

