ഹിന്ദു ഐക്യവേദി നേതാവ് വത്സന്‍ തില്ലങ്കേരിക്കെതിരെ കേസ്

കണ്ണൂര്‍: ഹിന്ദു ഐക്യവേദി നേതാവ് വത്സന്‍ തില്ലങ്കേരിക്കെതിരെ കേസ്. പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയ സംഭവത്തിലാണ് ഹിന്ദു ഐക്യവേദി നേതാവ് വത്സന്‍ തില്ലങ്കേരിക്കും ഇരുന്നൂറോളം പ്രവര്‍ത്തകര്‍ക്കുമെതിരെ കേസെടുത്തത്.

പ്രകോപനപരമായ മുദ്രാവാക്യം വിളിക്കല്‍, കലാപത്തിന് ആഹ്വാനം ചെയ്യല്‍, മാര്‍ഗതടസ്സം ഉണ്ടാക്കുക തുടങ്ങി പ്രധാനപ്പെട്ട വകുപ്പുകള്‍ ചേര്‍ത്താണ് വത്സന്‍ തില്ലങ്കേരിക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്. കണ്ണൂര്‍ ബാങ്ക് റോഡ് മുതല്‍ സ്റ്റേഡിയം കോര്‍ണര്‍ വരെയാണ് ഹിന്ദു ഐക്യവേദിയുടെ പ്രകടനം നടന്നത്. പ്രകടനം സമാപിക്കുമ്പോള്‍ വത്സന്‍ തില്ലങ്കേരി നടത്തിയ പ്രസംഗമാണ് കേസിന് ആധാരം.

