ആനക്കൊമ്പുമായി മൂന്നുപേര്‍ വയനാട്ടില്‍ പിടിയില്‍

കല്‍പ്പറ്റ: വയനാട്ടില്‍ ആനക്കൊമ്പുമായി മൂന്നുപേര്‍ പിടിയില്‍. പാല്‍ച്ചുരം പള്ളിക്കോണം സ്വദേശികളായ സുനില്‍, സി എസ് മനു, കാര്യമ്പാടി പാലം തൊടുക അന്‍വര്‍ ഷാ എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഫോറസ്റ്റ് ഇന്റലിജന്‍സിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

രണ്ട് ആനക്കൊമ്പുകള്‍ ചാക്കിലാക്കി കടത്തുകയായിരുന്നു മൂവരും. പരിശോധനയ്ക്കിടെ ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോറസ്റ്റ് റേഞ്ച് ഇവരെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച വാഹനവും പോലീസ് പിടിച്ചെടുത്തു. നിലവില്‍ മൂന്നുപേരും ഇപ്പോള്‍ റേഞ്ച് ഓഫിസറുടെ കസ്റ്റഡിയിലാണ്.

