Naattuvaartha

News Portal Breaking News kerala, kozhikkode,

അരൂരില്‍ രണ്ടു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

അരൂര്‍:  രണ്ടു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. മാത്താനം കോളനി കോടാലിച്ചിറ വീട്ടില്‍ ശരത്തിനെ(24) യാണ് അരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ശരത്തിന്റെ ഒപ്പമുണ്ടായിരുന്ന ആള്‍ ഇതിനകം രക്ഷപ്പെട്ടിരുന്നു. പൂച്ചാക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരവധി ലഹരിമരുന്ന് കേസുകളില്‍ പ്രതിയാണ് പിടിയിലായ ശരത്തെന്ന് പൊലീസ് പറഞ്ഞു. അരൂര്‍ സി ഐ സുബ്രഹ്‌മണ്യന്‍, എസ് ഐ സി എസ് അഭിരാം, സെനി ഭാസ്‌കര്‍, സണ്ണി, എ എസ് ഐ ബഷീര്‍, സി പി ഒമാരായ എസ് ശ്രീജിത്ത്, ബിജോയ്, ഹുനൈസ് എന്നിവരടങ്ങുന്ന സംഘമാണ് യുവാവിനെ പിടികൂടിയത്. ശരത്തിനെ കോടതി റിമാന്‍ഡ് ചെയ്തു.


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!