Naattuvaartha

News Portal Breaking News kerala, kozhikkode,

അമ്പലത്താഴം റോഡ് പി ടി എ റഹീം എം എല്‍ എ ഉദ്ഘാടനം ചെയ്തു

ഒളവണ്ണ:  ഒളവണ്ണ ഗ്രാമപഞ്ചായത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച അമ്പലത്താഴം റോഡ് പി ടി എ റഹീം എം എല്‍ എ ഉദ്ഘാടനം ചെയ്തു. തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപയാണ് ഈ റോഡിന് അനുവദിച്ചിരുന്നത്.

ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശാരുതി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എ പി സെയ്താലി, ഗ്രാമപഞ്ചായത്ത് മെമ്പര്‍ എം ഉഷാദേവി, കെ ഇമ്പിച്ചികോയ, സി ടി യൂസുഫ്, സി ഡി അശോകന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!