അയല്‍വാസിയെ മര്‍ദ്ദിച്ചതിന് ജീവകാരുണ്യ പ്രവര്‍ത്തകനായ സുശാന്ത് നിലമ്പൂര്‍ അറസ്റ്റില്‍

വണ്ടൂര്‍: അയല്‍വാസിയെ മര്‍ദ്ദിച്ചന്നെ പരാതിയില്‍ ജീവകാരുണ്യ പ്രവര്‍ത്തകന്‍ സുശാന്ത് നിലമ്പൂരിനെ വണ്ടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് മര്‍ദ്ദിച്ചെന്ന അയല്‍വാസിയുടെ പരാതിയിലാണ് അറസ്റ്റ്. 2018 ലെ കേസില്‍ സുശാന്ത് പിടികിട്ടാപുള്ളിയായി മുങ്ങി നടക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. തെക്കുംപാടത്തെ സുശാന്തിന്റെ വീട്ടില്‍ നിന്ന് രാവിലെ 6.30 ഓടെയാണ് വണ്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. 2018 ഫെബ്രുവരി 18 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അയല്‍വാസിയായ കാക്കപ്പരത സുഭാഷിനെ തര്‍ക്കത്തിന്റെ പേരില്‍ മര്‍ദ്ദിച്ചെന്നാണ് പരാതി. കേസുമായി ബന്ധപ്പെട്ട് സുശാന്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരായിരുന്നില്ല. പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി.

