ചാരുംമൂട് ഭാര്യയുടെ മുഖത്ത് ഭര്‍ത്താവ് ആസിഡ് ഒഴിച്ചു

ചാരുംമൂട്: കുടുംബപ്രശ്‌നം കാരണം ഭാര്യയുടെ മുഖത്ത് ഭര്‍ത്താവ് ആസിഡൊഴിച്ചു. പരിക്കേറ്റ ഭാര്യയെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നൂറനാട് മാമ്മൂട് പാണ്ഡ്യന്‍ വിളയില്‍ ശ്രീകുമാറിന്റെ ഭാര്യ ബിന്ദു (29)വാണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്. വ്യാഴാഴ്ച്ച വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. കുറെ നാളുകളായി ശ്രീകുമാറും ബിന്ദുവും തമ്മില്‍ വഴക്കുണ്ടാകാറുണ്ടെന്ന് പൊലീസ് പറയുന്നു. പത്തനംതിട്ട സ്വദേശിയാണ് ശ്രീകുമാര്‍. ഇവര്‍ക്ക് രണ്ടു കൂട്ടികളുണ്ട്. കുട്ടികള്‍ ഇപ്പോള്‍ ശ്രീകുമാറിന്റെ വീട്ടിലാണ് കഴിയുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി ബിന്ദു ഉളവുക്കാട്ടുള്ള കൂട്ടുകാരിയുടെ വീട്ടിലായിരുന്നു താമസം. ഭര്‍ത്താവ് ശ്രീകുമാര്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.

