Naattuvaartha

News Portal Breaking News kerala, kozhikkode,

കോഴിക്കോട് ജില്ലയിൽ വെള്ളിയാഴ്ച  551 പേർ‍ക്ക് കോവിഡ്;  രോഗമുക്തി 267

കോഴിക്കോട്:  ജില്ലയിൽ വെള്ളിയാഴ്ച  551 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 540 പേർക്കും ഉറവിടം വ്യക്തമല്ലാത്ത 8 പേർക്കും സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ 2 പേർക്കും ഒരു ആരോഗ്യ പരിചരണ പ്രവർത്തകയ്ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 5,679 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 267 പേര്‍ കൂടി രോഗമുക്തി നേടി. 6.88 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 3,644 പേരാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 779 പേർ ഉൾപ്പടെ 15,538 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 12,04,322 പേർ നിരീക്ഷണം പൂർത്തിയാക്കി. 4,416 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

സ്ഥിതി വിവരം ചുരുക്കത്തിൽ

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളളവർ – 3,644

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

സര്‍ക്കാര്‍ ആശുപത്രികള്‍ – 51

സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ – 28
ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ – 0

സ്വകാര്യ ആശുപത്രികള്‍ – 141

പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ – 0

വീടുകളില്‍ ചികിത്സയിലുളളവര്‍ – 2,872

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!