അഞ്ചുവയസ്സുക്കാരനോട് പെറ്റമ്മയുടെ ക്രൂരത

ഇടുക്കി: ശാന്തന്‍പാറ പേത്തൊട്ടിയില്‍ അഞ്ചുവയസുകാരനെ അമ്മ പൊള്ളലേല്‍പ്പിച്ചു. കുഞ്ഞിന്റെ ഉള്ളംകാലും ഇടുപ്പും പൊള്ളിയടര്‍ന്നു. കൂടുതല്‍ കുസൃതി കാട്ടിയതിനാണ് അമ്മയുടെ ശിക്ഷ. സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു. നാലുദിവസങ്ങള്‍ക്കു മുന്‍പാണ് സംഭവം ഉണ്ടായത്.

കുട്ടിയുടെ രണ്ടുകാലിന്റെയും ഉള്ളംകാലിലും ദേഹത്തും മാരകമായി പൊള്ളലേറ്റിട്ടുണ്ട്. അയല്‍ക്കാരാണ് വിവരം പൊലീസിനെ അറിയിച്ചത്. നിലവില്‍ കുട്ടി ചികിത്സയിലാണ്. ശിശുക്ഷേമ സമിതി ഇടപെട്ടാണ് വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനുമുന്‍പ് കുട്ടിക്കെതിരെ ആക്രമണങ്ങള്‍ ഉണ്ടായോ എന്ന് അന്വേഷിച്ചുവരികയാണെന്ന് ശാന്തന്‍പാറ പൊലീസ് പറഞ്ഞു.


1 thought on “അഞ്ചുവയസ്സുക്കാരനോട് പെറ്റമ്മയുടെ ക്രൂരത”