കൊല്ലത്തെ വാഹനാപകടത്തില്‍ ഗ്രേഡ് എസ് ഐ മരിച്ചു

കൊല്ലം: കൊല്ലത്തെ ഗ്രേഡ് എസ് ഐ വാഹനാപകടത്തില്‍ മരിച്ചു. കൊല്ലം മുളങ്കാടകം സ്വദേശി സുരേഷ് കുമാറാണ്(52) മരിച്ചത്. ഡ്യൂട്ടിക്കായി കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് ബൈക്കില്‍ പോകുന്നതിനിടെ ഇരുമ്പുപാലത്തിന് സമീപം റെഡി മിക്‌സ് ലോറി തട്ടിയാണ് അപകടം. കൊല്ലം ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് കൊല്ലം മെഡിസിറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

