മൊടക്കല്ലൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിയെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും വീണു മരിച്ച നിലയില്‍ കണ്ടെത്തി

ഉള്ള്യേരി: മൊടക്കല്ലൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിയെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും വീണു മരിച്ച നിലയില്‍ കണ്ടെത്തി. മൊടക്കല്ലൂര്‍ മെഡിക്കല്‍ കോളേജിലെ എം ബി ബി എസ് മൂന്നാം വര്‍ഷ വിദ്യാര്‍ഥി മലപ്പുറം തേഞ്ഞിപ്പലം സ്വദേശി ആദര്‍ശ് നാരായണന്‍ (23 ) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴുണമണിയോടെയാണ് ഹോസ്റ്റല്‍ കെട്ടിടത്തിന് താഴേ വിദ്യാര്‍ഥികള്‍ മൃതദേഹം കണ്ടത്. കൈകാലുകള്‍ പൊട്ടിയ നിലയിലാണ്. കഴിഞ്ഞ ദിവസം വീട്ടില്‍ പോയി മടങ്ങി എത്തിയതാണ് ആദര്‍ശെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. എന്താണ് സംഭവിച്ചത് എന്നത് സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

