റോഡിലെ കുഴിയില്‍ ബുള്ളറ്റ് വീണ സംഭവത്തില്‍ അസി. എഞ്ചിനീയര്‍ക്കെതിരെ നടപടി; വിജിലന്‍സ് അന്വേഷിക്കും


താമരശ്ശേരി: സംസ്ഥാന പാതയില്‍ വെഴുപ്പൂരില്‍ റോഡിലെ കുഴിയില്‍ ബുള്ളറ്റ് വീണ സംഭവത്തില്‍ അസി. എഞ്ചിനീയര്‍ക്കെതിരെ നടപടി. കെ എസ് ടി പി കണ്ണൂര്‍ ഡിവിഷന്‍ അസി. എന്‍ജിനീയറെ മൂവാറ്റുപുഴയിലേക്ക് സ്ഥലം മാറ്റി. അപകടം സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പുമന്ത്രി പി എ മുഹമ്മദ് റിയാസ് നേരത്തെ റിപ്പോര്‍ട്ട് തേടിയിരുന്നു. അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നല്‍കിയ റിപ്പോര്‍ട്ട് തള്ളിയ മന്ത്രി വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും അനാസ്ഥ കാണിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് നിര്‍ദേശം നല്‍കുകയുമായിരുന്ന.

അപകടം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താന്‍ പി ബ്ല്യുഡി വിജിലന്‍സിന് നിര്‍ദേശം നല്‍കുകയും ചെയ്തു. ബുധനാഴ്ച രാത്രിയാണ് ഏകരൂല്‍ സ്വദേശിയായ അബ്ദുല്‍ റസാഖ് ഓടിച്ച ബുള്ളറ്റ് കുഴിയില്‍ വീണത്. സാരമായി പരുക്കേറ്റ അബ്ദുല്‍ റസാഖ് ചികിത്സയിലാണ്. യാതൊരു സുരക്ഷാ സംവിധാനവും ഒരുക്കാതെയുള്ള പ്രവൃത്തിയാണ് അപകടത്തിന് കാരണമായത്.


