കട്ടിപ്പാറയില്‍ പതിനൊന്ന് കാരിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.


കട്ടിപ്പാറ: കട്ടിപ്പാറയില്‍ പതിനൊന്ന് കാരിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കട്ടിപ്പാറ താഴ്‌വാരം തിയ്യക്കണ്ടി വിനോദിന്റെ മകള്‍ വൈഷ്ണയാണ് മരിച്ചത്. കട്ടിപ്പാറ നസ്‌റത്ത് യു.പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. പിതാവ് വിനോദും മാതാവ് ബൗഷയും ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം. സഹോദരങ്ങളായ വിനായകും വൈഗയുമാണ് വീട്ടിലുണ്ടായിരുന്നത്. പഠിക്കുന്നതിനിടെ മുറിക്കുള്ളിലേക്ക് പോയ വൈഷ്ണ തിരിച്ചു വരാത്തതിനെ തുടര്‍ന്ന് സഹോദരങ്ങള്‍ പിതാവിനെ വിവരം അറിയിക്കുകയായിരുന്നു. വാതില്‍ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു.

പിതാവ് സ്ഥലത്തെത്തി ജനല്‍ ചില്ല് തകര്‍ത്ത് നോക്കുമ്പോള്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്ത് കടന്ന് വഷ്ണയെ താഴെ ഇറക്കി താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. വിവരം അറിഞ്ഞ് താമരശ്ശേരി ഡി വൈ എസ് പി, അഷ്‌റഫ് തെങ്ങലകണ്ടിയില്‍, ഇന്‍സ്‌പെക്ടര്‍ ടി എ അഗസ്റ്റിന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് ആശുപത്രിയിലെത്തി. ഇംക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.


