കുട്ടിക്കാനത്തിന് സമീപം അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ബസ്സ് നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിഞ്ഞു

ഇടുക്കി: കുട്ടിക്കാനത്തിന് സമീപം അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ബസ്സ് നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിഞ്ഞു. പോണ്ടിച്ചേരി സ്വദേശികളായ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച കാറിന് മുകളിലേക്കാണ് ബസ്സ് മറിഞ്ഞത്. കാറിലുണ്ടായിരുന്ന മൂന്നു പേര്‍ക്കും ബസ്സിലുണ്ടായിരുന്ന ഏതാനും പേര്‍ക്കും പരുക്കേറ്റു. കാര്‍ യാത്രക്കാരുടെ പരുക്ക് ഗുരുതരമാണ്.

