അഞ്ചര വയസുകാരനെ പൊള്ളലേല്‍പ്പിച്ച മാതാവ് അറസ്റ്റില്‍

ശാന്തന്‍പാറ: കുസൃതി കാണിച്ചതിന് അഞ്ചര വയസുകാരനെ പൊള്ളലേല്‍പ്പിച്ച മാതാവ് അറസ്റ്റില്‍. ശാന്തന്‍പാറ സ്വദേശിനി ഭുവനേശ്വരിയേയാണ് ശാന്തന്‍പാറ പോലീസ് അറസ്റ്റ് ചെയ്ത്. കുസൃതി കാണിച്ചെന്നാരോപിച്ച് കുഞ്ഞിന്റെ രണ്ടു കാലിന്റെയും ഉള്ളം കാലിലും ഇടുപ്പിലുമാണ് അമ്മ പൊള്ളല്‍ ഏല്‍പ്പിച്ചത്.

Read Also അഞ്ചുവയസ്സുക്കാരനോട് പെറ്റമ്മയുടെ ക്രൂരത

ഇരുമ്പ് ഉപയോഗിച്ചാണ് ക്രൂരത കാണിച്ചത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് അമ്മയ്ക്കെതിരെ കേസെടുത്തത്.നെടുംകണ്ടം കോടതിയില്‍ ഹാജരാക്കിയ ഭുവനേശ്വരിയെ കോടതി റിമാന്‍ഡ് ചെയ്തു. പൊള്ളലേറ്റ കുട്ടിയുടെ സംരക്ഷണം ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്തു. കുട്ടിയുടെ സഹോദരിയെ ബന്ധുക്കളുടെ കൂടെ വിട്ടു.
