നേപ്പാളി യുവതിയെ മേപ്പാടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി; തലക്ക് പരുക്ക്


മേപ്പാടി: നേപ്പാളി യുവതിയെ മേപ്പാടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുന്നമ്പറ്റ നിര്‍മ്മല കോഫീ എസ്റ്റേറ്റിലെ തൊഴിലാളിയായ നേപ്പാള്‍ സ്വദേശിനി ബിമലയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കാപ്പി പറിക്കുന്ന ജോലിക്കായാണ് യുവതി ഇവിടെ എത്തിയത്. തലക്ക് പരുക്കേറ്റിട്ടുണ്ട്. അടിയേറ്റതാണെന്നാണ് നിഗമനം. എസ്റ്റേറ്റിലെ ഷെഡിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവരുടെ ഭര്‍ത്താവ് സലിവനെ പോലീസ് ചോദ്യം ചെയ്യുന്നു.


