പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പൂജാരി അറസ്റ്റില്‍


ചേര്‍ത്തല: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പൂജാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചേര്‍ത്തല പട്ടണക്കാട് മേനാശ്ശേരി പുത്തന്‍തറ ഷിനീഷ്(33) ആണ് അറസ്റ്റിലായത്. ജാതകം നോക്കാനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനാണ് പൂജാരിക്കെതിരെ കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.


