രഞ്ജിത് വധക്കേസില്‍ രണ്ട് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റിലായി

ആലപ്പുഴ: ബി ജെ പി നേതാവ് രഞ്ജിത് വധക്കേസില്‍ മുഖ്യ ആസൂത്രകരായ രണ്ട് എസ് ഡി പി ഐ പ്രവര്‍ത്തകരെ കൂടി അറസ്റ്റ് ചെയ്തു. മണ്ണഞ്ചേരി സ്വദേശിയായ ഷാജി(47), മണ്ണഞ്ചേരി പൊന്നാട് സ്വദേശി നഹാസ്(31) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം പതിനെട്ടായി. കേസില്‍ കൂടുതല്‍ പേര്‍ ഇനിയും അറസ്റ്റില്‍ ആകാനുണ്ട്. ഡിസംബര്‍ 19 ന് ബൈക്കിലെത്തിയ 12 അംഗ സംഘമാണ് ബി ജെ പി നേതാവ് രഞ്ജിത്തിനെ കൊലപ്പെടുത്തിയത്. പുറത്തുനിന്നുള്ള സഹായം ലഭിക്കുന്നതിനാല്‍ പ്രതികള്‍ സുരക്ഷിത ഇടങ്ങളിലേക്ക് ഒളിത്താവളം മാറ്റാന്‍ ഇടയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പ്രതികള്‍ക്കായി തെരച്ചില്‍ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചിരുന്നു. തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ പ്രതികള്‍ക്കായി തെരച്ചില്‍ നടത്തിയിരുന്നു.

