Naattuvaartha

News Portal Breaking News kerala, kozhikkode,

റോഡരുകില്‍ യുവതി കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍

പാലക്കാട്: റോഡരുകില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പുതുനഗരം ചോറക്കോട് റോഡരികില്‍ 40 വയസ്സു പ്രായമുള്ള സ്ത്രീയെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇവര്‍ തമിഴ്‌നാട്ടുകാരിയാണെന്നാണ് പൊലീസ് നിഗമനം. മൃതദേഹത്തിന് സമീപത്ത് നിന്ന് മദ്യക്കുപ്പിയും വെട്ടുകത്തിയും കണ്ടെടുത്തു. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടി സ്വീകരിച്ചിട്ടുണ്ട്. വെള്ളിയാഴ്ച്ച രാത്രി എട്ടേമുക്കാലിന് സ്ത്രീയെ ഇവിടെ കണ്ടതായി നാട്ടുകാരന്‍ പറഞ്ഞു. ഇവരുടെ കൂടെ ഒരു പുരുഷനും ഉണ്ടായിരുന്നു. ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. ആറുമാസം മുമ്പാണ് പ്രദേശത്ത് സ്ത്രീ താമസം തുടങ്ങിയത്. സമീപ പ്രദേശത്തെ സി സി ടി വി ക്യാമറകള്‍ പൊലീസ് പരിശോധിക്കും.


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!