പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേര്‍ക്കുനേര്‍

പത്തനംതിട്ട: ഡി സി സി അധ്യക്ഷന്റെ സാന്നിധ്യത്തിലുള്ള യോഗത്തിനിടെ പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റി യോഗത്തില്‍ ആയിരുന്നു പ്രവര്‍ത്തകരുടെ കയ്യാങ്കളി അരങ്ങേറിയത്. പത്തനംതിട്ട ജില്ലയിലെ തിരുവല്ല ടൗണ്‍ കോണ്‍ഗ്രസ് കമ്മറ്റി കഴിഞ്ഞ ദിവസം പിരിച്ചുവിട്ടിരുന്നു. ഇതേ തുടര്‍ന്നുള്ള പ്രതിഷേധമാണ് സംഘര്‍ഷത്തിന് തുടക്കം. വൈ എം സി എ ഹാളില്‍ തിരുവല്ല ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ യോഗം രാവിലെയോടെ യോഗം ആരംഭിച്ചു. ഇതിനിടെയാണ് എ ഗ്രൂപ്പും സുധാകരപക്ഷവും തമ്മില്‍ നേര്‍ക്കുനേര്‍ വാഗ്വാദങ്ങള്‍ ഉയര്‍ത്തിയത്. ഇത് പിന്നീട് വാക്കു തര്‍ക്കത്തിലേക്കും അസഭ്യവാക്കുകളിലേക്കും നീണ്ടു. ഒടുവില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളിയായി മാറി. ഈ സമയം മുഴുവന്‍ ഡി സി സി അധ്യക്ഷന്‍ സതീഷ് കൊച്ചു പറമ്പില്‍ വേദിയിലിരിക്കെയാണ് സംഘര്‍ഷം അരങ്ങേറിയത്. പിന്നീട് പോലീസ് പ്രശ്‌നത്തില്‍ ഇടപെടുകയും യോഗം പൂര്‍ത്തിയാക്കാതെ പിരിച്ചു വിടുകയും ചെയ്തു. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെയും പ്രവര്‍ത്തകര്‍ ബലമായി പിടിച്ച് പുറത്താക്കിയിരുന്നു.

