Naattuvaartha

News Portal Breaking News kerala, kozhikkode,

ജില്ലാ ഒളിമ്പിക് ഗെയിംസില്‍ സൈക്ലിംങ്ങ് മല്‍സരത്തില്‍ ചക്കാലക്കല്‍ എച്ച് എസ് എസ് സ്‌പോര്‍ട്‌സ് അക്കാദമിയും പുതുപ്പാടി സ്‌പോര്‍ട്‌സ് അക്കാദമിയും ജേതാക്കള്‍

താമരശ്ശേരി: കേരള ഒളിമ്പിക്‌സിന്റെ ഭാഗമായി ജില്ലാ സൈക്ലിംങ്ങ് മല്‍സരത്തില്‍ വനിതാ വിഭാഗത്തില്‍ ചക്കാലക്കല്‍ എച്ച് എസ് എസ് സ്‌പോര്‍ട്‌സ് അക്കാദമിയും പുരുഷ വിഭാഗത്തില്‍ പുതുപ്പാടി സ്‌പോര്‍ട്‌സ് അക്കാദമിയും ജേതാക്കളായി. ക്രസന്റ് കൊട്ടക്കാവയല്‍ ഇരു വിഭാഗത്തിലും രണ്ടാം സ്ഥാനക്കാരായി. ജില്ലാ സൈക്ലിങ്ങ് അസോസിയേഷന്റെയും യുണൈറ്റഡ് അടിവാരം ക്ലബിന്റെയും നേതൃത്വത്തിലാണ് മല്‍സരങ്ങള്‍ സംഘടിപ്പിച്ചത്. സമാപന ചടങ്ങില്‍ നാസര്‍ കണലാട് അധ്യക്ഷത വഹിച്ചു. കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം ടി.എം.അബ്ദുറഹിമാന്‍ വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു.റിയാസ് അടിവാരം, ഗഫൂര്‍ ഒതയോത്ത്, അഭിജിത്ത് ബാബു, പി എച്ച് മുസ്തഫ, നിസാര്‍ പട്ടാമ്പി, പി അമല്‍ സേദു മാധവ്, വളപ്പില്‍ ഷെമീര്‍, ടി കെ സുഹൈല്‍, കെ സുധീര്‍, കെ സക്കീര്‍, പി മുനീര്‍ എന്നിവര്‍ സംസാരിച്ചു. പി.എച്ച് മുഫ്‌സില്‍ സ്വാഗതവും കെ.സുധീര്‍ നന്ദിയും പറഞ്ഞു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറോളം കായിക താരങ്ങള്‍ മത്സരത്തില്‍ പങ്കെടുത്തു. അടിവാരത്തു നിന്നും ആരംഭിച്ച മത്സരം തുഷാരഗിരിയില്‍ അവസാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!