കണ്ണൂരില്‍ പെട്രോള്‍ പമ്പ് ജീവനക്കാരന് നേരെ ഗുണ്ടാ ആക്രമണം; മൂന്ന് പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂരില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ ഗുണ്ടാസംഘം ആക്രമിച്ചു. ഇന്നലെ രാത്രി ഏച്ചൂര്‍ സി ആര്‍ പെട്രോള്‍ പമ്പിലാണ് സംഭവം. സ്ഥലവില്‍പനയുമായി ബന്ധപ്പെട്ട കമ്മീഷന്‍ തുകയെ ചൊല്ലിയായിരുന്നു മര്‍ദ്ദനം. മര്‍ദ്ദനമേറ്റ പ്രദീപന്റെ പരാതിയില്‍ പൊലീസ് മൂന്ന് പേരെ പിടികൂടുകയായിരുന്നു. കണ്ണൂര്‍ ഭദ്രന്‍ എന്ന മഹേഷ്, ഗിരീഷന്‍, സിബിന്‍ എന്നിവരാണ് കസ്റ്റഡിയിലായത്.

