പട്ടികജാതി, പട്ടിക വര്‍ഗ്ഗക്കാരുടെ വീട് നിര്‍മാണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്ന് കേരള ദളിത് ഫ്രണ്ട് കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റി

കൊടുവള്ളി: പട്ടിക ജാതി, പട്ടിക വര്‍ഗ്ഗക്കാരുടെ വീട് നിര്‍മാണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നും, വീടിന്റെ വിസ്തൃതി നാനൂറു ചതുരശ്ര അടി ആയിരിക്കണം എന്ന കണക്ക് പഴയ ലക്ഷം വീടിനെക്കാള്‍ കഷ്ടമാണെന്നും, രണ്ടാള്‍ക്ക് നിന്നുതിരിയാന്‍ ഇടമില്ലാത്ത വീടുകള്‍ പണിയണമെന്ന നിബന്ധന എടുത്ത് കളയണമെന്നും കേരള ദളിത് ഫ്രണ്ട് കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റി രൂപീകരണ യോഗം ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസ്(എം) ജില്ലാ പ്രസിഡന്റ് ടി എം ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു. കേരള ദളിത് ഫ്രണ്ട്(എം) ജില്ലാ പ്രസിഡന്റ് എം ടി രാഘവന്‍ അധ്യക്ഷം വഹിച്ചു. വൈലാങ്കര മുഹമ്മദ് ഹാജി, അഡ്വ. നിഷാന്ത് ജോസ്, സജിനാഥ് വി പി, സലാം ചളിക്കോട്, നാസര്‍ വട്ടോളി, പി കെ വിജയന്‍, സിജോ വടക്കയില്‍ തോട്ടം എന്നിവര്‍ പ്രസംഗിച്ചു. കേരള ദളിത് ഫ്രണ്ട്(എം) കൊടുവള്ളി നിയോജകമണ്ഡലം കമ്മിറ്റി ഭാരവാഹികള്‍: പ്രസിഡന്റ്; കെ സി ഗോപിനാഥ്, വൈസ് പ്രസിഡന്റ്; പി സി രാമന്‍കുട്ടി, ജനറല്‍ സെക്രട്ടറി; ബാലന്‍ വി എ, ജോയിന്റ് സെക്രട്ടറി; മാധവന്‍ ടി കെ, ട്രെഷറര്‍; പി കെ ബാബു.

