Naattuvaartha

News Portal Breaking News kerala, kozhikkode,

പ്രവാസിയുടെ ഭാര്യയില്‍ ഇബ്രാഹിമിന്റെ കണ്ണ് പതിഞ്ഞത് പണത്തിനോടുള്ള ആര്‍ത്തിയില്‍

കോട്ടയം: മെഡിക്കല്‍ കോളേജ് പ്രസവവാര്‍ഡില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിലെ പ്രതി നീതുവിനൊപ്പം കാമുകന്‍ ഇബ്രാഹിം ബാദുഷ അറസ്റ്റിലായത് തികച്ചും നാടകീയമായി. കുഞ്ഞിനെ തട്ടിയെടുത്ത സംഭവം പുറത്തുവന്നതോടെ പൊലീസിന്റെ സംശയം നീതുവിന്റെ പിന്നില്‍ മറ്റാരെങ്കിലും ഉണ്ടോ എന്നതായിരുന്നു. ആദ്യഘട്ടത്തില്‍ മന്ത്രിയടക്കമുള്ളവര്‍ ആരോപിച്ചത് റാക്കറ്റാണ് ഇതിന് പിന്നിലെന്നാണ്. തുടര്‍ന്നാണ് നീതുവിനെ വിശദമായി ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്. ഇതോടെ കാമുകന്റെ പേര് നീതു വെളിപ്പെടുത്തി. എന്നാല്‍ സംഭവവുമായി കാമുകന് ബന്ധമില്ലെന്ന് ഉറപ്പിച്ച പൊലീസ് ഇയാളെ കളമശേരിയില്‍ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. നീതുവില്‍ നിന്ന് 30 ലക്ഷം രൂപയും, സ്വര്‍ണവും തട്ടിയെടുത്ത കേസിലും, നീതുവിന്റെ കുട്ടിയെ മര്‍ദ്ദിച്ച കേസിലുമാണ് ബാദുഷയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവന്റ് മാനേജ്മെന്റ് കമ്പനിയില്‍ തന്റെ ജീവനക്കാരിയായ നീതുവുമായി അടുത്ത ഇബ്രാഹിമിന്റെ കണ്ണ് പണത്തിലും, സ്വര്‍ണത്തിലുമായിരുന്നു. സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയും ഇരുവരും ഫ്‌ളാറ്റെടുത്ത് ഒരുമിച്ച് താമസിക്കാനും തുടങ്ങി. ഇതിനിടെയാണ് നീതു ഗര്‍ഭിണിയായത്.

ഇബ്രാഹിമിന്റെ നിര്‍ദ്ദേശപ്രകാരം ഗര്‍ഭം അലസിപ്പിച്ചു. പിന്നീട് ഇരുവരും ചേര്‍ന്ന് മറ്റൊരു സ്ഥാപനം തുടങ്ങി. ബിസിനസ് ആവശ്യങ്ങള്‍ക്കായി നീതുവില്‍ നിന്ന് പലപ്പോഴായി 30 ലക്ഷം രൂപയും, സ്വര്‍ണാഭരണങ്ങളും കൈക്കലാക്കി. ഇതിനിടെയാണ് നീതു രണ്ടാമതും ഗര്‍ഭിണിയായത്. എന്നാല്‍ കാമുകന്‍ അറിയാതെ നീതു ഗര്‍ഭം അലസിപ്പിച്ചു. മറ്റ് വിവാഹാലോചനകളുമായി ഇബ്രാഹിം മുന്നോട്ട് നീങ്ങിയത് നീതുവിനെ ഉള്‍ക്കൊള്ളാനായില്ല. താന്‍ ഗര്‍ഭിണിയാണെന്നും കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സിയിലാണെന്നും നീതു കാമുകനോട് പറഞ്ഞു. തുടര്‍ന്നാണ് കുട്ടിയെ തട്ടിയെടുക്കാനും അത് ഇബ്രാഹിമിന്റെ കുട്ടിയാണെന്ന് വരുത്തിത്തീര്‍ക്കാനും പദ്ധതിയിടുകയായിരുന്നുവെന്ന് നീതു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!