Naattuvaartha

News Portal Breaking News kerala, kozhikkode,

ടാറിംഗ് പൂര്‍ത്തീകരിച്ച മൂന്ന് റോഡുകള്‍ ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം: ഗ്രാമപഞ്ചായത്തില്‍ ടാറിംഗ് പ്രവൃത്തി പൂര്‍ത്തീകരിച്ച മൂന്ന് റോഡുകളുടെ ഉദ്ഘാടനം പി ടി എ റഹീം എം എല്‍ എ നിര്‍വ്വഹിച്ചു. ചെത്തുകടവ് മിനി കോഴഞ്ചേരിപ്പാടം റോഡ്, രാജീവ്ഗാന്ധി കോളനി റോഡ്, ഒറ്റപ്പിലാക്കില്‍ കാഞ്ഞിരപ്പറമ്പ് റോഡ് എന്നിവയുടെ ഉദ്ഘാടനമാണ് എം എല്‍ എ നിര്‍വ്വഹിച്ചത്.

പ്രകൃതിക്ഷോഭ പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പതിനൊന്ന് ലക്ഷം രൂപയാണ് ഈ റോഡുകള്‍ക്കായി അനുവദിച്ചിരുന്നത്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ ഷിയോലാല്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം പി ശിവദാസന്‍ നായര്‍, എം എം രജയ്, പി രാജീവ്, കെ കെ ഭരതന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!