ഔഷധോദ്യാന വിപുലീകരണ പരിപാടി തിരുവമ്പാടിയില്‍ സംഘടിപ്പിച്ചു

തിരുവമ്പാടി: സാംസ്‌കാരിക സംഘടനയായ ആവാസിന്റെ വിദ്യാര്‍ത്ഥിവിഭാഗമായ ആവാസ് വിദ്യാര്‍ത്ഥി വേദിയുടെ നേതൃത്വത്തില്‍ തിരുവമ്പാടി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഔഷധോദ്യാന വിപുലീകരണ പരിപാടി സംഘടിപ്പിച്ചു. ഗോവ ഫിലിം ഫെസ്റ്റിവല്‍ ബാലതാര അവാര്‍ഡ് ജേതാവ് ദയാന്‍ കെ അരുണ്‍ രാമച്ചതൈ നട്ട് ഉദ്ഘാടനം നിര്‍വഹിച്ചു.

രാമച്ചം, കിരിയാത്ത, ആടലോടകം, ചെറൂള, ആരിവേപ്പ്, നെല്ലി, മുറിക്കൂട്ടി, ചിറ്റരത്ത, പൂവരശ്, നാരകം, അണലിവേഗം, വാതക്കൊല്ലി, തഴുതാമ, ആനച്ചുവടി, മന്ദാരം എന്നീ ഔഷധച്ചെടികളാണ് ഔഷധോദ്യാന നവീകരണ പരിപാടിയുടെ ഭാഗമായി നട്ടത്. രണ്ട് വര്‍ഷമായി നട്ട് വളര്‍ത്തിയ ഔഷധ സസ്യങ്ങള്‍ക്ക് വളം ചെയ്യുകയും തടം വൃത്തിയാക്കുകയും ചെയ്തു. മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ നിഖില, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം സുനീര്‍, സ്റ്റാഫ് നഴ്‌സ്മാരായ അനിതാ കുര്യാക്കോസ്, കെ വരദശ്രീ, ആര്‍ ആര്‍ ടി മെമ്പര്‍ പി സി അഷറഫ്, ആവാസ് വിദ്യാര്‍ത്ഥി വേദി ഭാരവാഹികളായ ഫാത്തിമ ഫഹ്‌മി, നന്ദന കൃഷ്ണന്‍, ഫഹ്‌സിന്‍ അഹമ്മദ്, അനുദീപ് ബിജു, ഷാജി വാപ്പാട്ട്, എ എന്‍ ദേവദാസന്‍, സുന്ദരന്‍ എ പ്രണവം എന്നിവര്‍ ആശംസാപ്രസംഗം നടത്തി.

