Naattuvaartha

News Portal Breaking News kerala, kozhikkode,

വ്യാജ പ്രചരണങ്ങള്‍ക്കിടയില്‍ തിരുത്തല്‍ വാദികളായി മാറാന്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് കഴിയണമെന്ന് ലിന്റോ ജോസഫ് എം എല്‍ എ

മുക്കം: വ്യാജ പ്രചരണങ്ങള്‍ക്കിടയില്‍ തിരുത്തല്‍ വാദികളായി മാറാന്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് കഴിയണമെന്നും സത്യസന്ധതയും സ്വീകാര്യതയും വര്‍ദ്ധിപ്പിക്കാന്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പ്രൊഫഷണലായി മാറണമെന്നും ലിന്റോ ജോസഫ് എം എല്‍ എ പറഞ്ഞു. ഓണ്‍ലൈന്‍ മീഡിയ റിപ്പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ (ഒമാക് ) കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ വികസനത്തില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്നും എം എല്‍ എ പറഞ്ഞു.

ഒമാക് പുറത്തിറക്കിയ 2022-ലെ കലണ്ടര്‍ പ്രകാശനവും ലിന്റോ ജോസഫ് എം എല്‍ എ നിര്‍വഹിച്ചു. വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങളും 2020-2021 ലെ കമ്മിറ്റി അംഗങ്ങള്‍ക്കുള്ള ഉപഹാരങ്ങളും മുക്കം മുനിസിപ്പല്‍ ചെയര്‍മാന്‍ പി ടി ബാബു വിതരണം ചെയ്തു. മുക്കം സി ടി വി ഹാളില്‍ നടന്ന ചടങ്ങില്‍ ഒമാക് ജില്ലാ പ്രസിഡന്റ് സത്താര്‍ പുറായില്‍ അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവര്‍ത്തനത്തിലെ സാമൂഹ്യ പ്രതിബദ്ധത എന്ന വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍ മുരളീധരന്‍ മാസ്റ്ററും പ്രൊഫഷണല്‍ മാധ്യമ പ്രവര്‍ത്തനവും നവമാധ്യമങ്ങളും എന്ന വിഷയത്തില്‍ ഒമാക് വയനാട് ജില്ലാ പ്രസിഡണ്ട് സി വി ഷിബുവും ക്ലാസെടുത്തു.

വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റ് പ്രസിഡണ്ട് കെ സി നൗഷാദ്, ഒമാക് കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി ഫാസില്‍ തിരുവമ്പാടി, രക്ഷാധികാരികളായ സിദ്ദീഖ് പന്നൂര്‍, അബീഷ്, മജീദ് താമരശ്ശേരി, ഭാരവാഹികളായ റഊഫ് എളേറ്റില്‍, ഹബീബി, ജോര്‍ജ്ജുകുട്ടി, അന്‍വര്‍ വയനാട്, എന്‍ ശശികുമാര്‍, അജി ബാലുശ്ശേരി, റമീല്‍ മാവൂര്‍ എന്നിവര്‍ സംസാരിച്ചു.


പുതിയ ഭാരവാഹികളായി റഊഫ് എളേറ്റില്‍ (പ്രസിഡന്റ്), അനസ് പി കെ, ഗോകുല്‍ ചമല്‍(വൈസ് പ്രസിഡന്റ്), ഹബീബി (ജനറല്‍ സെക്രട്ടറി), എന്‍ ശശികുമാര്‍, റമീല്‍ മാവൂര്‍(ജോ. സെക്രട്ടറി), ജോര്‍ജ്കുട്ടി (ട്രഷറര്‍), മജീദ് താമരശ്ശേരി, അഭീഷ് ഓമശ്ശേരി(രക്ഷാധികാരി) എന്നിവരെ തിരഞ്ഞെടുത്തു.

 


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!