ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി

കോന്നി: പയ്യാനമണ്‍ പത്തലുകുത്തിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. പത്തലുകുത്തി തെക്കിനേത്ത് വീട്ടില്‍ സോണി, ഭാര്യ റീന, മകന്‍ റയാന്‍ എന്നിവരാണ് മരിച്ചത്. റീനയെയും മകന്‍ റയാനെയും വെട്ടേറ്റ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക വിവരം. മൃതദേഹങ്ങള്‍ക്ക് മൂന്നു ദിവസത്തെ പഴക്കമുണ്ട്.

