വാമനപുരം നദിയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

വാമനപുരം: നദിയില്‍ യുവാവിനെ കാണാതായി. ചെറുവാളം ആനകുളത്ത് സിനോയ്(41) ആണ് കാണാതായത്. നെടുമങ്ങാട് കോടതിയിലെ അഭിഭാഷകനാണ് സിനോയ്. ഇന്ന് ഉച്ചക്ക് 12.30 ന് കുളിയ്ക്കാന്‍ ആറ്റില്‍ ഇറങ്ങിയപ്പോഴാണ് സംഭവം. ഉച്ച സമയത്ത് പാലോട് മീന്‍ മൂട്ടില്‍ ചെറിയ ഡാം തുറന്നിരുന്നു. അതുകൊണ്ട് തന്നെ ആറ്റില്‍ ജലനിരപ്പ് നന്നേ ഉയര്‍ന്നിരുന്നു. സിനോയ് നദിയില്‍ നീന്തി കുളിക്കുന്നത് രണ്ട് പേര്‍ കണ്ടതായി വിവരം ലഭിച്ചിട്ടുണ്ട്. കുറേനേരമായിട്ടും വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കരയില്‍ വസ്ത്രങ്ങള്‍, ചെരുപ്പ്, ഫോണ്‍ എന്നിവ കണ്ടെത്തി. പാലോട് പോലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു.

