അഖിലേന്ത്യാ അന്തര്‍ സര്‍വ്വകലാശാല വനിതാ ബേസ്‌ബോള്‍ മത്സരത്തില്‍ കാലിക്കറ്റ് സര്‍വ്വകലാശാല ജോതാക്കളായി

താമരശ്ശേരി: ഗോഹത്തിയില്‍ നടന്ന അഖിലേന്ത്യാ അന്തര്‍ സര്‍വ്വകലാശാല വനിതാ ബേസ്‌ബോള്‍ മത്സരത്തില്‍ കാലിക്കറ്റ് സര്‍വ്വകലാശാല ജോതാക്കളായി. താമരശ്ശേരി സ്വദേശിനി സന ജിന്‍സിയ ഉള്‍പ്പെടുന്നതാണ് കാലിക്കറ്റ് സര്‍വ്വകലാശാല ടീം.

ഫറൂഖ് കോളേജിലെ പി ജി കെമെസ്ട്രി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ സന താമരശ്ശേരി ചുങ്കം കച്ചേരിക്കുന്നുമ്മല്‍ നിവാസിയും താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനായ കാസിമിന്റെ മകളുമാണ്. കഴിഞ്ഞ തവണയും സനയടങ്ങുന്ന ടീം ജേതാക്കളായിരുന്നു.

