ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പാലക്കാട്: വടക്കഞ്ചേരിയില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കുണ്ടുകാട് കാളത്തോടം സുജിത്ത്(23) ആണ് മരിച്ചത്. നാലുപേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ ചെന്താമരാക്ഷന്‍, അച്ഛന്‍ മാണിക്കന്‍, ഭാര്യ ഷീബ, സഹോദരന്റെ ഭാര്യ സുരഭി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ നെന്മാറ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

