കോവിഡ് വാക്‌സിനേഷന്‍; മുന്‍കരുതല്‍ ഡോസിന് ഇന്ന് ജില്ലയില്‍ തുടക്കമാവും

കോഴിക്കോട്: ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്‍ നിര പ്രവര്‍ത്തകര്‍ക്കും 60 വയസ്സിന് മുകളില്‍ പ്രായമുള്ള മറ്റു രോഗമുള്ളവര്‍ക്കുമുള്ള കോവിഡ് പ്രതിരോധ വാക്‌സിനേഷന്റെ മുന്‍കരുതല്‍ ഡോസിന് ജനുവരി 10ന് ജില്ലയില്‍ തുടക്കമാവും. ആദ്യ രണ്ടു ഡോസുകളെടുത്തവര്‍ക്ക് ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് മുന്‍കരുതല്‍ ഡോസ് ഷെഡ്യൂള്‍ ചെയ്യാം. മുന്‍ഗണനാ ക്രമത്തിലാണ് ഡോസ് ലഭിക്കുക. കോവിഡ് വാക്‌സിന്‍ രണ്ടാമത്തെ ഡോസ് സ്വീകരിച്ചതിന് ശേഷം 9 മാസം(39 ആഴ്ച) കഴിഞ്ഞിരിക്കണം.

കോവിഡ് വാക്‌സിന്‍ രണ്ടാമത്തെ ഡോസ് സ്വീകരിച്ചതിന് ശേഷം 9 മാസം(39 ആഴ്ച) തികയുന്നവര്‍ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറിലേക്ക് എസ്.എം.എസ് ലഭിക്കും. എസ് എം എസ് ലഭിക്കുമ്പോള്‍ മുന്‍കരുതല്‍ ഡോസിനായി ഓണ്‍ലൈനായി ബുക്ക് ചെയ്‌തോ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നേരിട്ടെത്തിയോ വാക്‌സിന്‍ സ്വീകരിക്കാം. 60 വയസ്സിന് മുകളില്‍ പ്രായമുള്ള, മറ്റ് രോഗങ്ങളുള്ള ഒരാള്‍ക്ക് മുന്‍കരുതല്‍ ഡോസ് ലഭിക്കുന്നതിനായി ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റോ മറ്റ് രേഖകളോ ഹാജരാക്കേണ്ടതില്ല. ഡോസ് എടുക്കുന്നതിന് മുമ്പായി ചികിത്സിക്കുന്ന ഡോക്ടറുടെ ഉപദേശം തേടാവുന്നതാണ്.

സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്നും എല്ലാവര്‍ക്കും വാക്‌സിന്‍ മുന്‍കരുതല്‍ ഡോസ് സൗജന്യമായി ലഭിക്കും. സ്വകാര്യ ആശുപത്രികളില്‍ നിന്നും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിരക്കിലും വാക്‌സിന്‍ ലഭ്യമാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക്: 104, 1056, 0471 2552056.
