അംഗനവാടികളുടെ അടിസ്ഥാന സൗകര്യ വികസനം; കസേരകള്‍ വിതരണം ചെയ്തു

കോടഞ്ചേരി: ഗ്രാമ പഞ്ചായത്തിലെ 33 അംഗനവാടികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി 2021- 22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നടപ്പിലാക്കുന്ന വിവിധ പദ്ധതികളിലെ കസേരകളുടെ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്‌സ് തോമസ് ചെമ്പകശ്ശേരി നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് ലിസി ചാക്കോ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജോസ് പെരുമ്പള്ളി, റിയാനസ് സുബൈര്‍, സിബി ചിരണ്ടായത്ത്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ചിന്ന അശോകന്‍, ജമീലാ അസീസ്, സിസിലി ജേക്കബ്, വനജ വിജയന്‍, ഷാജി മുട്ടത്ത്, ചിന്നമ്മ മാത്യൂ വായ്ക്കാട്ട് ,ഷാജി ടി പി തെന്മലയില്‍, വാസുദേവന്‍ ഞാറ്റുകാലായില്‍ അസിസ്റ്റന്റ് സെക്രട്ടറി ബൈജു തോമസ്, പ്ലാന്‍ ക്ലര്‍ക്ക് പി ഷമീര്‍ അംഗന്‍വാടി ടീച്ചര്‍മാര്‍ എന്നിവര്‍ സംബന്ധിച്ചു.

