വൃദ്ധ ദമ്പതികളുടേത് കൊലപാതകമെന്ന് പൊലീസ്; മകനെ കേന്ദ്രീകരിച്ച് അന്വേഷണം

പാലക്കാട്: വൃദ്ധ ദമ്പതികളുടേത് കൊലപാതകമെന്ന് പൊലീസ്. മരണത്തില്‍ മകനെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. പ്രതിയെന്ന് സംശയിക്കുന്ന രണ്ടാമത്തെ മകന്‍ സനല്‍ ബെംഗളൂരുവിലേക്ക് കടന്നതായി പൊലീസ് വ്യക്തമാക്കി. സനല്‍ ഇന്നലെ രാത്രി 9 മണി വരെ വീട്ടില്‍ ഉണ്ടായിരുന്നെന്ന് ബന്ധു വ്യക്തമാക്കി. സനലിനെ കാണാനില്ലെന്ന് രമേശ് പൊലീസിനെ അറിയിച്ചു. നിലവില്‍ സനലിന്റെ ഫോണ്‍ സ്വിച്ച് ഓഫാണ്.

വൃദ്ധദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്. പ്രതീക്ഷാ നഗര്‍ സ്വദേശികളായ ചന്ദ്രന്‍(65), ഭാര്യ ദേവി(56) എന്നിവരാണ് മരിച്ചത്. ചന്ദ്രന്റെ മൃതദേഹം ലിവിംഗ് റൂമിലും ദേവിയുടെ മൃതദേഹം കിടപ്പുമുറിയിലുമാണ് കണ്ടെത്തിയത്. മുറികളില്‍ മൃതദേഹം വലിച്ചിഴച്ച പാടുകളുണ്ട്. മരിച്ച ദമ്പതികളുടെ മകന്‍ സനല്‍ കഴിഞ്ഞ ദിവസം വീട്ടിലുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.

